ജംഷദ്പൂരിന് എതിരായ ഐ എസ് എൽ സെമു ഫൈനൽ രണ്ടാം ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഐ എസ് എല്ലിന്റെ സെമി ഫൈനൽ ഫോർമാറ്റിനെ വീണ്ടും വിമർശിച്ചു. സെമി ഫൈനലിൽ രണ്ട് പാദം ആക്കുന്നത് ആർക്കും ഒരു ഉപകാരവും ചെയ്യുന്നില്ല എന്ന് ഇവാൻ പറഞ്ഞു. ആരാധകർ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഹോം ഗ്രൗണ്ട് ഉണ്ടെങ്കിൽ രണ്ട് പാദ മത്സരത്തിൽ കാര്യമുണ്ട്. ഇത് ആർക്കും ഒരു ഗുണവും ഇത് കൊണ്ടില്ല. ഇവാൻ പറഞ്ഞു.
എല്ലാവരും ക്ഷീണിതരാണ്. എല്ലാവരും ടൂർണമെന്റ് അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ട്. രണ്ട് പാദമായി സെമി നടത്തുന്നത് താരങ്ങളെയും മറ്റു സ്റ്റാഫുകളെയും ക്ഷീണിതരാക്കുക മാത്രമെ ചെയ്യുകയുള്ളൂ. ഇവാൻ പറഞ്ഞു.
ബയോ ബബിളിൽ ഇരിക്കെ എന്തിനാണ് രണ്ട് പാദം ആയി നടത്തുന്നതിന്റെ ആവശ്യം ഉണ്ടോ എന്ന് നേരത്തെ ഇവാൻ ചോദിച്ചിരുന്നു. കൊച്ചി സ്റ്റേഡിയത്തിൽ ആരാധകർക്ക് കീഴിൽ ആണ് കളിക്കുന്നത് എങ്കിൽ ഹോം ആൻഡ് എവേ മത്സരങ്ങൾ കൊണ്ട് കാര്യമുണ്ടാകും. അല്ലാതെ കാര്യമില്ല. ഇവാൻ പറഞ്ഞു. എങ്കിലും രണ്ട് പാദങ്ങളിലും ഫൈനലിൽ എത്തുക ആണെങ്കിൽ അവിടെയും എല്ലാം തന്റെ ടീം അവരുടെ 100% നൽകുക തന്നെ ചെയ്യും എന്നും ഇവാൻ പറഞ്ഞു.