“സഹൽ തന്റെ പ്രിയ താരങ്ങളിൽ ഒന്ന്” സഹലിനെ മെച്ചപ്പെടുത്തിയതിന് ഇവാന് നന്ദി പറഞ്ഞ് സ്റ്റിമാച്

Ivan Sahal Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദിന്റെ ഈ സീസണിലെ മികച്ച പ്രകടനങ്ങളിൽ തനിക്ക് അതിയായ സന്തോഷം ഉണ്ട് ഇന്ത്യൻ പരിശീലകൻ ഇവാൻ സ്റ്റിമാച്. തന്റെ പ്രിയപ്പെട്ട താരങ്ങളെ ചോദിച്ചാൽ അതിൽ ഒരു താരമാണ് സഹൽ അബ്ദുൽ സമദ് എന്ന് സ്റ്റിമാച് ഇന്ന് പറഞ്ഞു. ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായി ഇന്ത്യയെ ഒരുക്കുകയാണ് സ്റ്റിമാച് ഇപ്പോൾ. സഹലും ഇന്ത്യൻ ടീമിൽ ഉണ്ട്. ഐ എസ് എൽ കഴിഞ്ഞാകും സഹൽ ഇന്ത്യൻ ക്യാമ്പിൽ ചേരുക.

സഹൽ വളരെ മികച്ച താരമാണെന്ന് തനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന് മികച്ച ടച്ചുകളും നല്ല ക്രിയേറ്റീവ് ചിന്തയും ഉണ്ട്. സ്റ്റിമാച് പറഞ്ഞു. സഹലിന്റെ മികവിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ടാലന്റ് ഉണ്ട് എന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഇപ്പോൾ സഹൽ ആ കഴിവുകൾ നല്ല പ്രകടനമാക്കി മാറ്റാനുൻ തുടങ്ങി. സഹലിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും മികവിന് ഇവാം വുകമാനോവിചിന് തനിക്ക് നന്ദി ഉണ്ട് എന്നും സ്റ്റിമാച് പറഞ്ഞു.