ദക്ഷിണാഫ്രിക്കന്‍ നായകന്‍ ശ്രീലങ്കയ്ക്കെതിരെയുള്ള ശേഷിക്കുന്ന ഏകദിന മത്സരങ്ങളില്‍ പങ്കെടുക്കില്ല. താരത്തിന്റെ തോളിനു ഏറ്റ പരിക്കാണ് ദക്ഷിണാഫ്രിക്കന്‍ നായകന് തിരിച്ചടിയായി മാറിയിരിക്കുന്നത്. 2 ഏകദിന മത്സരങ്ങള്‍ അവശേഷിക്കെ ആദ്യത്തെ മൂന്ന് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി കഴിഞ്ഞു.
ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഏക ടി20 മത്സരവും ഫാഫ് ഡു പ്ലെസിയ്ക്ക് നഷ്ടമാകും. പകരം നായകനെ വരും ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്ക പ്രഖ്യാപിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
