മിന്നുന്ന ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എഫ് എ കപ്പിന് ഇറങ്ങും

Newsroom

ഒലെ സോൾഷ്യാറിന്റെ കീഴിൽ തങ്ങളുടെ ആദ്യ എഫ് എ കപ്പ് മത്സരത്തിനായി ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങും. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ റീഡിംഗ് ആണ് യുണൈറ്റഡിന്റെ എതിരാളികൾ. അത്ര മികച്ച ഫോമിൽ അല്ലാത്ത റീഡിംഗിനെ എളുപ്പം തോൽപ്പിക്കാൻ കഴിയും എന്ന് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വസിക്കുന്നത്.

ഒലെയുടെ കീഴിൽ കളിച്ച നാലു മത്സരങ്ങളിൽ നാലും യുണൈറ്റഡ് വിജയിച്ചിരുന്നു. ഇന്ന് കൂടെ ജയിച്ച് മാറ്റ് ബുസ്ബിയുടെ ആദ്യ 5 മത്സരത്തിലും വിജയങ്ങൾ എന്ന റെക്കോർഡിനൊപ്പം എത്താനാലും ഒലെ ശ്രമിക്കുക. അടുത്ത മത്സരം ടോട്ടൻഹാമിനെതിരെ ആണ് എന്നതു കൊണ്ട് ഒലെയെ സംവന്ധിച്ചെടുത്തോളം ഈ മത്സരം ആകും പരീക്ഷണങ്ങൾ നടത്താനുള്ള അവസാന മത്സരം. അതുകൊണ്ട് തന്നെ പല താരങ്ങൾക്കും ഇന്ന് അവസരം ലഭിച്ചേക്കും.

ലുകാകു സാഞ്ചേസ് എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് ഒലെ ഉറപ്പ് നൽകിയിട്ടുണ്ട്. പെരേര, ഫ്രെഡ് എന്നീ താരങ്ങളും ഒപ്പം ചില യുവ താരങ്ങൾക്കും ഇന്ന് അവസരം ലഭിച്ചേക്കും. ഇന്ന് വൈകിട്ട് 6.30നാണ് മത്സരം നടക്കുക.