ശ്രമിക്കുന്നത് പരമ്പര തൂത്തുവാരുവാന്‍: കോഹ്‍ലി

Sports Correspondent

ഇന്ത്യ ഓസ്ട്രേലിയയിലെ ഓരോ ടെസ്റ്റിലും വിജയത്തിനായി തന്നെയാണ് ശ്രമിക്കുന്നത്. അത് ഓസ്ട്രേലിയയില്‍ മാത്രമല്ല എല്ലാ മത്സരങ്ങളും അങ്ങനെ തന്നെയാണ്. ചിലതില്‍ വിജയം നേടാനാകും ചിലപ്പോള്‍ അതിനു സാധിക്കില്ല. അതേ സമയം ഓസ്ട്രേലിയയില്‍ വിസ്മയം തീര്‍ക്കുവാന്‍ ഇന്ത്യയുടെ ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചാല്‍ ഇന്ത്യ ഇത്തവണ ചരിത്രം കുറിയ്ക്കുമെന്നും കോഹ്‍ലി പറഞ്ഞു.

ബാറ്റ്സ്മാന്മാര്‍ ഫോം ആയാല്‍ ഇന്ത്യയ്ക്ക് ഏതൊരു ടെസ്റ്റ് മത്സരവും അതേത് രാജ്യത്തായാലും നേടുവാന്‍ സാധിയ്ക്കുമെന്ന് കോഹ്‍ലി അറിയിച്ചു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെക്കാള്‍ മെച്ചപ്പെട്ട ടീം ഞങ്ങളുടേതായിരുന്നു, ഈ വിജയം ഞങ്ങള്‍ അര്‍ഹിക്കുന്നുവെന്നും കോഹ്‍ലി പറഞ്ഞു.