മുൻ ബാഴ്സലോണ താരം മാർക്ക് വാലിയെന്റെ എഫ് സി ഗോവയിലേക്ക്

മുൻ ബാഴ്സലോണ താരം മാർക്ക് വാലിയെന്റെ എഫ് സി ഗോവയിൽ. 35കാരനായ താരത്തിന്റെ സൈനിംഗ് ഗോവ പൂർത്തിയാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു . ഈ സീസണിലെ ഗോവയുടെ രണ്ടാം വിദേശ സൈനിങ് ആകും ഇത്. കഴിഞ്ഞ ദിവസം ഗോവ ഐകർ ഗുറെറ്റ്ക്സേനയെയും സൈൻ ചെയ്തിരുന്നു. മാർക്ക് വലിയെന്റെയും ഇപ്പോഴത്തെ ഗോവ പരിശീലകനായ കാർലോസ് പെനെയും മുമ്പ് ഒരുമിച്ച് റയൽ വല്ലഡോയിഡിൽ കളിച്ചിട്ടുണ്ട്.

ബാഴ്സലോണയിലൂടെ വളർന്നു വന്ന താരമാണ് വലിയെന്റെ. സെന്റർ ബാക്കായ വലിയെന്റെ 1997 മുതൽ 2008 വരെ ബാഴ്സലോണയിൽ ഉണ്ടായിരുന്നു. ബാഴ്സലോണ ബി ടീമിനായി കളിച്ചു എങ്കിലും സീനിയർ ടീമിനായി കളിക്കാൻ അദ്ദേഹത്തിനായില്ല. സെവിയ്യ, വല്ലഡോയിഡ്, സ്പോർടിങ് ഗിജോൺ തുടങ്ങിയ ക്ലബുകൾക്കായും വലിയെന്റെ കളിച്ചിട്ടുണ്ട്. വല്ലഡോയിഡിനായി അഞ്ചു സീസണുകളോളം കളിച്ചിരുന്നു.

ഉടൻ തന്നെ ഈ സൈനിങ് ഗോവ ഔദ്യോഗികമായി പ്രഖ്യാപിക്കും.