മുൻ അത്ലറ്റിക്കോ മാഡ്രിഡ് ഇനി ഐ എസ് എല്ലിൽ പരിശീലകൻ

Newsroom

സ്റ്റീവ് കോപ്പൽ സ്ഥാനമൊഴിഞ്ഞ ജംഷദ്പൂരിൽ പുതിയ പരിശീലകൻ ചുമതല ഏറ്റെടുത്തു‌. മുൻ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ സീസർ ഫെറാണ്ടോ ആണ് ഐ എസ് എല്ലിലേക്ക് ജംഷദ്പൂരിന്റെ പരിശീലകനായി എത്തുന്നത്. സ്പാനിഷുകാരനായ ഫെറാണ്ടോ 2004-05 കാലഘട്ടത്തിൽ ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരിശീലിപ്പിച്ചിരുന്നു ഇദ്ദേഹം. അവസാനമായി സ്പാനിഷ് ക്ലബായ ലാനൂസിയയിലായിരുന്നു പ്രവർത്തിച്ചത്. നേരത്തെ തന്നെ ഈ വാർത്തകൾ വന്നിരുന്നു എങ്കിലും ഇപ്പോഴാണ് നിയമനം ഔദ്യോഗികമായത്.

ടാറ്റ ജംഷദ്പൂരും ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പുതിയ ധാരണയുടെ ഭാഗമായാണ് ഫെറാണ്ടോ ഇന്ത്യയിലേക്ക് എത്തുന്നത്. മുമ്പ് വലൻസിയ ബി ടീമിനെയും മലേഷ്യൻ ക്ലബായ ജോഹർ തക്സീമിനെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

മുൻ സ്പാനിഷ് ഫുട്ബോളർ കൂടിയാണ് ഫെർണാണ്ടോ. ലാലിഗ ക്ലബായ വലൻസിയക്ക് വേണ്ടി അമ്പതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial