എവർട്ടണും ആഞ്ചലോട്ടിയും ഇത്തവണ ഒരുങ്ങി തന്നെയാണ്. ആദ്യ മത്സരത്തിൽ സ്പർസിനെ തോൽപ്പിച്ച് തുടങ്ങിയ എവർട്ടൺ ഇന്ന് വെസ്റ്റ് ബ്രോമിനെ തകർത്തെറിഞ്ഞാണ് മൂന്ന് പോയിന്റ് നേടിയത്. ഗോൾ മഴ പെയ്ത മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു എവർട്ടന്റെ വിജയം. കാൾവെർട്ട് ലൂവിന്റെ ഹാട്രിക്കും പുതിയ സൈനിംഗ് ഹാമസ് റോഡ്രിഗസിന്റെ മികവും ആണ് എവർട്ടണ് വലിയ വിജയം നൽകിയത്.
മത്സരത്തിന്റെ പത്താം മിനുട്ടിൽ യുവതാരം ഡിയാങന ഗോളിലൂടെ വെസ്റ്റ് ബ്രോം ആണ് ലീഡ് എടുത്തത്. ഗ്രൗണ്ടിന്റെ പകുതിയിൽ നിന്ന് ഡ്രിബിൾ ചെയ്റത് വന്നാണ് ഡിയാങനെ ആ ഗോൾ നേടിയത്. പക്ഷെ ആദ്യ പകുതിയിൽ തന്നെ എവർട്ടണ് തിരിച്ചുവരാൻ ആയി. 31ആൻ മിനുട്ടിൽ ഒരു ബാക്ക് ഹീൽ ഗോളിലൂടെ കാല്വെർട് ലൂവിൻ ആൺ. സമനിൽ നേടിയത്. പിന്നാലെ 45ആം മിനുട്ടിൽ ഹാമസ് റോഡ്രിഗസ് എവർട്ടണ് ലീഡും നൽകി. റോഡ്രിഗസിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്.
ആദ്യ പകുതി അവസാനിക്കും മുമ്പ് വെസ്റ്റ് ബ്രോം താരം ഗിബ്സ് റോഡ്രീഗസിനെ മുഖത്ത് ഇടിച്ചതിന് ചുവപ്പ് കാർഡ് കണ്ടു. പിന്നാലെ അവരുടെ പരിശീലകൻ ബിലിചും ചുവപ്പ് കണ്ടു പുറത്തായി. അത് കാര്യങ്ങൾ എവർട്ടണ് എളുപ്പമാക്കി. രണ്ടാൻ പകുതിയുടെ തുടക്കത്തിൽ മാത്യുസ് പെരേരയുടെ ഒരു സുന്ദര ഫ്രീകിക്ക് വെസ്റ്റ് ബ്രോമിനെ 2-2 എന്ന സ്കോറിൽ എത്തിച്ചു എങ്കിലും പിന്നീട് കാര്യങ്ങൾ മാറി. 54ആം മിനുട്ടിൽ കീൻ എവർട്ടണെ മുന്നിൽ എത്തിച്ചു. പിന്നാലെ രണ്ട് ഗോളുകൾ അടിച്ച് കാൾവർട്ട് ലൂവിൻ ഹാട്രിക്ക് തികച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി എവർട്ടൺ ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ഇപ്പോൾ.