ലിങ്കൺ സിറ്റിയുടെ ചെറുത്ത്നിൽപ്പും മറികടന്ന് എവർട്ടണ് ജയം

Staff Reporter

ലിങ്കൺ സിറ്റിയുടെ ചെറുത്ത് നിൽപ്പും മറികടന്ന് എഫ്.എ കപ്പിൽ എവർട്ടണ് ജയം. പ്രീമിയർ ലീഗ് ടീമായ എവർട്ടണ് ശക്തമായ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടാണ് ലിങ്കൺ സിറ്റി അവരെ നേരിട്ടത്.  എവർട്ടണ് വേണ്ടി ലുക്മാനും ബെർണാർഡും രണ്ടു മിനുറ്റിനിടെ രണ്ട് ഗോളടിച്ച് ലിങ്കൺ സിറ്റിയെ ഞെട്ടിച്ചു.

എന്നാൽ അധികം വൈകാതെ ബോസ്റ്റ്വിക്കിലൂടെ ലിങ്കൺ സിറ്റി ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ച് വന്നു. എന്നാൽ തുടർന്ന് പ്രീമിയർ ടീമിനെ തളക്കാൻ വേണ്ടിയുള്ള രണ്ടാമത്തെ ഗോൾ നേടാൻ ലിങ്കൺ സിറ്റിക്കായില്ല. മത്സരത്തിൽ കൂടുതൽ സമയവും പന്ത് കൈവശം വെച്ചത് എവർട്ടൺ ആയിരുന്നെങ്കിലും കൂടുതൽ ഗോൾ നേടാൻ അവർക്കായില്ല.