ഈ സീസൺ ഇംഗ്ലീഷ് ക്ലബുകളുടേതാണ് എന്ന് തന്നെ പറയാം. യൂറോപ്പിൽ കുറേ വർഷങ്ങളായി സ്പാനിഷ് ടീമുകളുടെ ആധിപത്യനായിരുന്നു. അത് അവസാനിക്കുകയാണ് ഇപ്പോൾ. ഇന്ന് ടോട്ടൻഹാം വിജയിച്ചു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതോടെ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു ഇംഗ്ലീഷ് ഫൈനൽ ചാമ്പ്യൻസ് ലീഗിൽ വന്നിരിക്കുകയാണ്.
2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആയിരുന്നു അവസാനം ഒരു ഇംഗ്ലീഷ് ചാമ്പ്യൻസ് ലീഗ് ഫൈനൽ വന്നത്. അന്ന് ചെൽസിയെ തോൽപ്പിച്ച് യുണൈറ്റഡ് കിരീടം നേടുകയായിരുന്നു. ഇത്തവണ വീണ്ടും അങ്ങനെ ഒരു ഫൈനൽ വന്നിരിക്കുകയാണ്. 2012ൽ ചെൽസി കിരീടം നേടിയ ശേഷം ഇതുവരെ ഒരു ഇംഗ്ലീഷ് ടീം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ല.
ചാമ്പ്യൻസ് ലീഗിൽ മാത്രമല്ല യൂറൊപ്പ ലീഗിലും ഇത്തവണ ഇംഗ്ലീഷ് ഫൈനൽ ആകാൻ സാധ്യതയുണ്ട്. അവിടെ സെമി ഫൈനലിൽ ആദ്യ പാദത്തിൽ ചെൽസിയും ആഴ്സണലും വിജയിച്ചു നിൽക്കുകയാണ്.