ഗോളടിച്ചു സഹായിച്ച് എതിരാളികൾ,തിരിച്ചു വന്നു ജയം കണ്ടു ആഴ്സണൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗിൽ മൂന്നാം മത്സരത്തിൽ നോർവീജിയൻ ക്ലബ് മോൾഡയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ആഴ്സണൽ യൂറോപ്പായിലെ മൂന്നാം ജയം കണ്ടത്തി. പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച ടീമിൽ നിന്നു വലിയ മാറ്റവും ആയി ഇറങ്ങിയ ആഴ്സണൽ തുടക്കത്തിൽ ആധിപത്യം നേടിയെങ്കിലും മാർട്ടിൻ എലിഗ്സനിലൂടെ മോൾഡ ആണ് 22 മത്തെ മിനിറ്റിൽ മത്സരത്തിൽ മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിക്കാൻ തൊട്ട് മുമ്പ് നെകിത ആഴ്സണലിന് സമനില നൽകിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം വേഗമേറിയ ഒരു പ്രത്യാക്രമണത്തിൽ ആഴ്സണൽ സൃഷ്ടിച്ച അവസരം മോൾഡ താരം ക്രിസ്റ്റഫർ ഹോഗന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ ആഴ്സണൽ സമനില കണ്ടത്തി.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിക്കുന്ന ആഴ്സണലിനെ ആണ് കണ്ടത്. ഇതിന്റെ ഫലമായിരുന്നു വിലോക്ക് സൃഷ്ടിച്ച അവസരത്തിൽ ഷെരീഫ് സിനിയൻ വഴങ്ങിയ സെൽഫ് ഗോൾ. 62 മത്തെ മിനിറ്റിൽ ആണ് ഈ ഗോൾ പിറന്നത്. തുടർന്ന് പകരക്കാരൻ ആയി ഇറങ്ങിയ ബുകയോ സാക്ക നൽകിയ പാസിൽ ആഴ്സണലിന്റെ മൂന്നാം ഗോൾ കണ്ടത്തിയ നിക്കോള പെപെ 69 മത്തെ മിനിറ്റിൽ ആഴ്സണൽ ജയം ഉറപ്പിച്ചു. 88 മത്തെ മിനിറ്റിൽ പെപെ നൽകിയ പാസിൽ നിന്നു തുടർച്ചയായ മത്സരത്തിൽ യൂറോപ്പയിൽ ഗോൾ നേടിയ ജോ വില്ലോക്ക് ആണ് ആഴ്സണലിന്റെ നാലാം ഗോൾ നേടിയത്. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ റാപ്പിഡ് വിയന്ന ഡുണ്ടൽക്കിനെ 4-3 നു തോൽപ്പിച്ചു. ഗ്രൂപ്പിൽ കളിച്ച എല്ലാ കളിയും ജയിച്ച ആഴ്സണൽ ആണ് നിലവിൽ ഒന്നാമത്.