എ.ടി.കെ താരം യുജിൻസൺ ലിങ്ദോഹ് വീണ്ടും ബെംഗളൂരു എഫ്.സിയിൽ. രണ്ടു വർഷം എ.ടി.കെയിൽ കളിച്ചതിന് ശേഷമാണ് യുജിൻസൺ ലിങ്ദോഹ് ബെംഗളൂരുവിൽ തിരിച്ചെത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് ലിങ്ദോഹ് ബെംഗളൂരു എഫ്.സിയിൽ എത്തുന്നത്. ബെംഗളൂരുവിൽ കളിച്ച സമയത്ത് താരം ഒരുപാട് ട്രോഫികളും അവാർഡുകളും സ്വന്തമാക്കിയിരുന്നു.
.@eugeneson10 is #HomeAgain. 🔵 pic.twitter.com/NfgBrsqU9y
— Bengaluru FC (@bengalurufc) June 17, 2019
എന്നാൽ വലിയ പ്രതീക്ഷയോടെ എ.ടി.കെയിൽ എത്തിയ ലിങ്ദോഹ്ക്ക് അവർക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരുന്നില്ല. രണ്ടു സീസണുകളിലുമായി എട്ട് മത്സരങ്ങൾ മാത്രം കളിച്ച ലിങ്ദോഹ് അവർക്ക് വേണ്ടി ഒരു ഗോളോ അസ്സിസ്റ്റോ നേടിയിരുന്നില്ല. 2015-16 സീസണിൽ ബെംഗളൂരു ഐ ലീഗ് കിരീടം നേടിയപ്പോഴും 2014-15ലെയും 2016-17ലെ ഫെഡറേഷൻ കപ്പ് കിരീടം ബെംഗളൂരു നേടിയപ്പോഴും ലിങ്ദോഹ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.