ഫുട്ബോൾ ലോകം ലെസ്റ്റർ സിറ്റിയുടെ കൂടെ ആ ഞെട്ടലിൽ തന്നെ നിൽക്കുകയാണ്. ലെസ്റ്റർ സിറ്റി ഉടമ വിചൈ ശ്രീവദ്ധനപ്രഭ ഉൾപ്പെടെ അഞ്ചു ജീവനുകളാണ് ശനിയാഴ്ച നടന്ന അപകത്തിൽ പൊലിഞ്ഞത്. ഈ അഞ്ചി പേരിൽ പൈലറ്റ് എറിക് സ്വാഫറും ഉൾപ്പെടുന്നു. നമ്മെ വിട്ടകന്നു എങ്കിലും എറിക് സ്വാഫർ ഓർമ്മിക്കപ്പെടുക ഹീറോ ആയാകും. കാരണം സ്വന്തം ജീവൻ കളഞ്ഞ് എറിക് രക്ഷിച്ചത് നൂറു കണക്കിന് ലെസ്റ്റർ ആരാധകരുടെ ജീവൻ ആണ്.
ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കാർ പാർകിംഗിലേക്ക് അടുത്തപ്പോൾ എറികിന്റെ ഇടപെടൽ ആണ് അവിടെ ഉണ്ടായ വാഹനങ്ങളിൽ നിന്നും ആരാധകരിൽ നിന്നും മാറി ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചതെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കളി കഴിഞ്ഞ ഒരു മണിക്കൂർ കഴിഞ്ഞിരുന്നു അപകടം നടക്കുമ്പോൾ എങ്കിലും നിരവധി ആരാധകർ അപ്പോഴും കാർ പാർക്കിങ് ഭാഗത്ത് ഉണ്ടാായിരുന്നു എന്ന് ദൃക്സാക്ഷികളും പറയുന്നു.
മരണത്തെ മുന്നിൽ കാണുന്ന നിമിഷത്തിലും അപകടത്തിന്റെ ആഴം കുറക്കാനുള്ള എറികിന്റെ ബോധത്തെ എത്ര വാഴ്ത്തിലായും മതിയാകില്ല. എറികിന്റെ കൂടെ ഹെലികോപ്റ്ററിൽ അദ്ദേഹത്തിന്റെ കാമുകി ആയ ഇസബെല്ലയും ഉണ്ടായിരുന്നു. ഇസബെല്ലയും അപകടത്തിൽ മരണപ്പെടുകയുണ്ടായി.