ഇംഗ്ലണ്ടിന് വലിയ ബാറ്റിംഗ് തകര്‍ച്ച, മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

ലോര്‍ഡ്സില്‍ അയര്‍ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇംഗ്ലണ്ട്. ആദ്യ സെഷനില്‍ 11 ഓവര്‍ പിന്നിടുമ്പോ്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റുകളാണ് ആദ്യ മണിക്കൂറിനുള്ളില്‍ ടീമിന് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ ജേസണ്‍ റോയിയെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 5 റണ്‍സാണ് താരം നേടിയത്. ടിം മുര്‍ടാഗ് ആണ് റോയിയയുടെ വിക്കറ്റ് സ്വന്തമാക്കിയത്. 23 റണ്‍സ് നേടിയ ജോ ഡെന്‍ലിയെ പുറത്താക്കി മാര്‍ക്ക് അഡൈര്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ നേടുകയായിരുന്നു.

പിന്നീട് അധികം വൈകാതെ റോറി ബേണ്‍സിനെ പുറത്താക്കി മുര്‍ടാഗ് തന്റെ രണ്ടാം വിക്കറ്റ് നേടി. റണ്ണൊന്നുമെടുക്കാതെ ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയുമാണ് ഇംഗ്ലണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്.