യൂത്ത് ലോകകപ്പ്: ഏഴാം സ്ഥാനം ഇംഗ്ലണ്ടിനു

Sports Correspondent

ആതിഥേയരായ ന്യൂസിലാണ്ടിനെതിരെ 32 റണ്‍സ് ജയം സ്വന്തമാക്കി ഇംഗ്ലണ്ടിനു U-19 ലോകകപ്പില്‍ ഏഴാം സ്ഥാനം. ഇന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോം ബാന്റണ്‍ നേടിയ ശതകവും ജാക്ക് ഡേവിസ് നേടിയ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ഇംഗ്ലണ്ട് 261 റണ്‍സ് നേടുകയായിരുന്നു. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം 50 ഓവറില്‍ 261 റണ്‍സ് നേടിയത്. തിരികെ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനു 47.1 ഓവറില്‍ 229 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഇംഗ്ലണ്ടിനായി ബാറ്റിംഗില്‍ ടോം ബാന്റണ്‍(112), ജാക്ക് ഡേവിസ്(63) എന്നിവരാണ് തിളങ്ങിയത്. ന്യൂസിലാണ്ട് ബൗളര്‍ ലൂക്ക് ജോര്‍ജ്ജ്സണ്‍ മൂന്ന് വിക്കറ്റും രച്ചിന്‍ രവീന്ദ്ര രണ്ട് വിക്കറ്റും നേടി. ന്യൂസിലാണ്ട് ബാറ്റിംഗ് നിരയില്‍ ഫിന്‍ അലന്‍(87), കാറ്റേനെ ക്ലാര്‍ക്ക്(60) എന്നിവരാണ് റണ്‍സ് കണ്ടെത്തിയത്. യുവാന്‍ വുഡ്സ് , വില്‍ ജാക്സ് എന്നിവര്‍ ഇംഗ്ലണ്ടിനായി മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial