സിഡ്നിയിലും ഓസ്ട്രേലിയന്‍ വിജയം, ജയം ഇന്നിംഗ്സിനും 123 റണ്‍സിനും

Sports Correspondent

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 180 റണ്‍സിനു ഓസ്ട്രേലിയ ചുരുട്ടിക്കെട്ടിയപ്പോള്‍ ഇന്നിംഗ്സിനും 123 റണ്‍സിന്റെയും ജയം. 58 റണ്‍സ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പരിക്കേറ്റ് പിന്മാറിയതും ഇംഗ്ലണ്ടിന്റെ ചെുറത്ത് നില്പിനു തിരിച്ചടിയായി. ജോണി ബൈര്‍സ്റ്റോ 38 റണ്‍സും ടോം കുറന്‍ 23 റണ്‍സ് നേടി പുറത്താകാതെയും നിന്നു. 88.1 ഓവര്‍ പിടിച്ച് നിന്ന ഇംഗ്ലണ്ട് 180 റണ്‍സാണ് നേടിയത്.

പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ ലയണ്‍ മൂന്ന് വിക്കറ്റുകള്‍ക്ക് ഉടമയായി. ജയത്തോടെ പരമ്പര 4-0നു ഓസ്ട്രേലിയ സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ് ആണ് കളിയിലെ താരം. സ്റ്റീവന്‍ സ്മിത്തിനെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial