ഇംഗ്ലണ്ടിന് എതിരെ മികച്ച സ്കോർ ഉയർത്തി ദക്ഷിണാഫ്രിക്ക, ആര് ഫൈനലിലേക്ക്

Newsroom

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിന് മുന്നിൽ 165 റൺസ് വിജയലക്ഷ്യം ഉയർത്തി. യഥാക്രമം 68, 53 റൺസ് നേടിയ ടാസ്മിൻ ബ്രിട്ട്സിന്റെയും ലോറ വോൾവാർഡിന്റെയും മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു.

Picsart 23 02 24 20 11 20 572

ലക്ഷ്യം പിന്തുടർന്ന് ഫൈനലില് സ്ഥാനം ഉറപ്പിക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇംഗ്ലണ്ടിന് കര്യങ്ങൾ എളുപ്പമായിരിക്കില്ല. 22 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനായി മികച്ച ബൗളിംഗ് കാഴ്ചവെക്കാൻ സോഫി എക്ലെസ്റ്റോണിന് ആയി. ലോരൻ ബെൽ ഒരു വിക്കറ്റും നേടി.