ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ടിനു തോൽവി

Newsroom

വനിതാ ലോകകപ്പ് ആരംഭിക്കാൻ വെറും ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിന് തോൽവി. ലോക റാങ്കിംഗിൽ മൂന്നാം നമ്പറായ ഇംഗ്ലണ്ടിനെ 19ആം റാങ്കുകാരായ ന്യൂസിലൻഡ് ആണ് പരാജയപ്പെടുത്തിയത്. ഇന്നലെ ബ്രൈറ്റണിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ന്യൂസിലൻഡ് വിജയം. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സാറാ ഗ്രിഗോറിയസ് ആണ് ന്യൂസിലാന്റിനായി ഗോൾ നേടിയത്.

20000ൽ അധികം കാണികളിടെ പിന്തുണ ഉണ്ടായിട്ടും വിജയിക്കാൻ ഫിൽ നെവിലിന്റെ ഇംഗ്ലണ്ടിനായില്ല. ചരിത്രത്തിൽ ആദ്യമായാണ് ഇംഗ്ലണ്ടിനെ ഒരു ഫുട്ബോൾ മത്സരത്തിൽ ന്യൂസിലാന്റ് പരാജയപ്പെടുത്തുന്നത്. ഇനി ലോകകപ്പിനു മുമ്പ് ഇരുടീമുകളും സൗഹൃദ മത്സരങ്ങൾ ഒന്നും കളിക്കുന്നില്ല.