ഇന്ത്യയെ സമനിലയില്‍ തളച്ച് ഇംഗ്ലണ്ട്, ഗോള്‍ വഴങ്ങിയത് മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ ശേഷിക്കെ

Sports Correspondent

വനിത ഹോക്കി ലോകകപ്പില്‍ വിജയത്തോടെ തുടക്കമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ച് ഇംഗ്ലണ്ടിന്റെ 53ാം മിനുട്ട് ഗോള്‍. മത്സരം 1-0 എന്ന നിലയില്‍ ഇന്ത്യ സ്വന്തമാക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് അപ്രതീക്ഷിതമായി ഇന്ത്യ ഗോള്‍ വഴങ്ങിയത്. മത്സരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ഇംഗ്ലണ്ടായിരുന്നുവെങ്കിലും ഗോള്‍ കീപ്പര്‍ സവിതയുടെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയെ ഗോള്‍ അധികം വഴങ്ങാതെ പിടിച്ചു നിര്‍ത്തുകയായിരുന്നു.

മത്സരത്തിന്റെ 25ാം മിനുട്ടില്‍ നേഹ ഗോയല്‍ ആണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയില്‍ ഇന്ത്യ 1-0നു മുന്നിലായിരുന്നു. രണ്ടാം പകുതിയിലും ഇംഗ്ലണ്ടിന്റെ ശ്രമങ്ങള്‍ സവിതയില്‍ തട്ടിതെറിച്ചപ്പോള്‍ ഇന്ത്യ വിജയം പ്രതീക്ഷിച്ചു. എന്നാല്‍ 54ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി ഇംഗ്ലണ്ടിന്റെ ലിലി ഔസ്ലേ ഇന്ത്യന്‍ പ്രതീക്ഷകളെ തകിടം മറിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial