ഇംഗ്ലണ്ട് യൂറോ കപ്പിനായുള്ള സാധ്യത ടീം പ്രഖ്യാപിച്ചു, ഗ്രീൻവുഡ് സ്ക്വാഡിൽ ബാംഫോർഡിനും ഇംഗ്സിനും അവസരമില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിനായുള്ള 33 അംഗ സാധ്യത ടീം ഇംഗ്ലണ്ട് പരിശീലകൻ സൗത് ഗേറ്റ് പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളെ ഒക്കെ ഉൾപ്പെടുത്തിയാണ് ടീം. ഈ ടീമിനെ ജൂൺ 1ന് 26 അംഗ ടീമായി ചുരുക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗ്രീൻവുഡ് ടീമിൽ ഇടം നേടി. സീസൺ അവസാനത്തിൽ മികച്ച ഫോമിൽ ഉയർന്നതാണ് ഗ്രീൻവുഡിനെ ടീമിലേക്ക് പരിഗണിക്കാൻ കാരണം. ഗ്രീൻവുഡ് ടീമിൽ എത്തിയപ്പോൾ ലീഡ്സ് സ്ട്രൈക്കർ ബാംഫോർഡ്, സൗതമ്പ്ടൺ താരം ഇംഗ്സ് എന്നിവർക്ക് അവസരം കിട്ടിയില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ആറു താരങ്ങൾ സ്ക്വാഡിൽ ഉണ്ട്. ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ, ഡിഫൻഡർമാരായ ലൂക് ഷോ, മഗ്വയർ, അറ്റാക്കിംഗ് മിഡ്ഫീൽഡർ ലിംഗാർഡ്, ഫോർവേഡുകളായ റാഷ്ഫോർഡ്, ഗ്രീൻവുഡ് എന്നിവരാണ് ടീമിൽ എത്തിയത്. റൈറ്റ് ബാക്ക് ആയ വാൻ ബിസാകക്ക് ഇടം കിട്ടിയില്ല.

17കാരനായ ഡോർട്മുണ്ട് താരം ജൂഡ് ബെല്ലിങ്ഹാം, 22കാരനായ ചെൽസിയുടെ മേസൺ മൗണ്ട്, 20കാരനായ സിറ്റിയുടെ ഫിൽ ഫോഡൻ, 19കാരനായ ആഴ്സണലിന്റെ ബുകയൊ സാകൊ, 21കരനായ ഡോർട്മുണ്ടിന്റെ സാഞ്ചോ തുടങ്ങി ലോകത്തെ മികച്ച യുവതാരങ്ങളുടെ നിര തന്നെ ഇംഗ്ലീഷ് ടീമിൽ ഉണ്ട്.

England’s provisional 33-man squad in full

Goalkeepers: Dean Henderson (Man Utd), Sam Johnstone (West Brom), Jordon Pickford (Everton), Aaron Ramsdale (Sheff Utd)

Defenders: John Stones (Man City), Luke Shaw (Man Utd), Harry Maguire (Man Utd), Trent Alexander-Arnold (Liverpool), Kyle Walker (Man City), Tyrone Mings (Aston Villa), Reece James (Chelsea), Conor Coady (Wolves), Ben Chilwell (Chelsea), Ben Godfrey (Everton), Kieran Trippier (Atletico Madrid), Ben White (Brighton)

Midfielders: Mason Mount (Chelsea), Declan Rice (West Ham), Jordan Henderson (Liverpool), Jude Bellingham (Borussia Dortmund), Phil Foden (Man City), Jack Grealish (Aston Villa), Kalvin Phillips (Leeds), Jesse Lingard (Man Utd), James Ward-Prowse (Southampton), Bukayo Saka (Arsenal)

Forwards: Harry Kane (Tottenham), Marcus Rashford (Man Utd), Raheem Sterling (Man City), Dominic Calvert-Lewin (Everton), Mason Greenwood (Man Utd), Ollie Watkins (Aston Villa), Jadon Sancho (Borussia Dortmund)