ഓസ്ട്രേലിയ 199 റൺസിന് ഓള്‍ഔട്ട്, ഇംഗ്ലണ്ടിന് 69 റൺസ് വിജയം

Sports Correspondent

വനിത ആഷസിലെ അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിന് വിജയം. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 285/9 എന്ന സ്കോര്‍ നേടിയ ശേഷം ഓസ്ട്രേലിയന്‍ ബാറ്റിംഗ് പുരോഗമിക്കുമ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 44 ഓവറായി ചുരുക്കുകയും ലക്ഷ്യം 269 റൺസായി മാറ്റുകയും ചെയ്തു.

എന്നാൽ ഓസ്ട്രേലിയ 35.3 ഓവറിൽ 199 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 69 റൺസ് വിജയം കരസ്ഥമാക്കി. 53 റൺസ് നേടിയ എൽസെ പെറിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ആഷ്‍ലൈ ഗാര്‍ഡ്നര്‍ 41 റൺസ് നേടിയപ്പോള്‍ മറ്റ് ഓസീസ് ബാറ്റര്‍മാര്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇംഗ്ലണ്ടിനായി കേറ്റ് ക്രോസ് മൂന്നും ലോറന്‍ ബെൽ, ചാര്‍ലട്ട് ഡീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി തിളങ്ങി.