അവസാനം ഫോഴ്‌സ്ബർഗ് ഗോൾ കണ്ടെത്തി

Roshan

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ ഏറ്റവും നിര്ഭാഗ്യവാന്മാരുടെ പട്ടികയിൽ ആയിരുന്നു സ്വീഡന്റെ ഫോസ്‌ബെർഗിന്റെ സ്ഥാനം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ഗോൾ അറ്റംപ്റ്റ് നടത്തിയിട്ടും ഗോൾ നേടാൻ കഴിയാതിരുന്നവരുടെ പട്ടികയിൽ ഒന്നാമതായിരുന്നു ഫോഴ്‌സ്‌ബർഗിന്റെ സ്ഥാനം.

ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ ലക്‌ഷ്യം വെച്ച് 11 ഷോട്ടുകൾ ആണ് എമിൽ ഫോഴ്‌സ്‌ബെർഗ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചത്, എന്നാൽ ഒന്നും ഗോൾ ആയി മാറിയിരുന്നില്ല. അവസാനം തന്റെ 14ആമത്തെ ഷോട്ടിൽ സ്വിറ്റ്സർലാൻഡിനെതിരെ നിർണായകമായ ഗോൾ നേടിയിരിക്കുകയാണ് ഫോഴ്‌സ്‌ബർഗ്. എന്നാൽ നിര്ഭാഗ്യവാന്മാരുടെ പട്ടികയിൽ ഒന്നാമത് ഇപ്പോൾ ഉള്ളത് സ്വീഡന്റെ തന്റെ ബെർഗ് ആണ്, 13 ഷോട്ടുകൾ ആണ് ഇതുവരെ ബർഗിന്റെ പേരിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial