കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി കഴിഞ്ഞ ദിവസം തന്നെ തനിക്ക് ബെംഗളൂരു എഫ് സിയെ തോൽപ്പിക്കാൻ അറിയാം എന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തെ പലരും പരിഹസിച്ചു എങ്കിലും ഇന്ന് ബെംഗളൂരുവിനെ തോൽപ്പിച്ച് ഷറ്റോരി തന്റെ വാക്കുകൾ സത്യമാണെന്ന് തെളിയിച്ചു. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും വലിയ വൈരികൾ ഒക്കെ ആണെങ്കിലും ഇതുവരെ ബെംഗളൂരുവിനെ തോൽപ്പിക്കാൻ ആയില്ല എന്ന നാണക്കേട് ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നു.
ആ നാണക്കേടിനു കൂടിയാണ് ഇന്ന് ഷറ്റോരി അന്ത്യം കുറിച്ചത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഷറ്റോരിയുടെ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഐ എസ് എല്ലിലെ ചാമ്പ്യന്മാർക്കെതിരെ സമ്പൂർണ്ണ ആധിപത്യം നടത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിച്ചത്. ബെംഗളൂരുവിന് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ വരെ ഇന്ന് ആയില്ല. കളിക്കിടെ പരിക്ക് പ്രശ്നമായി വന്നപ്പോൾ മൂന്ന് സെന്റർ ബാക്കുമായി തന്ത്രങ്ങൾ മാറ്റി ബെംഗളൂരുവെ വട്ടം കറക്കാനും ഷറ്റോരിക്കായി.
താൻ കഴിഞ്ഞ സീസണിൽ നാലു തവണ ബെംഗളൂരുവിനെ നേരിട്ടുണ്ട്. അതിൽ ഒരു തവണ അവരെ തോൽപ്പിക്കുകയും രണ്ട് തവണ സമനിലയിൽ പിടിക്കുകയും ചെയ്തു. അതുകൊണ്ട് തനിക്ക് എങ്ങനെ അവരെ തോൽപ്പിക്കണം എന്നറിയാം എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സരത്തിനു മുമ്പ് പറഞ്ഞത്. എന്തായാലും ഈ വിജയം ഷറ്റോരിക്ക് ആരാധകരുടെ വിശ്വാസം നേടി കൊടുക്കും.
ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടാൻ ഇരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. താൻ ഇന്ന് ശക്തമായ ടീമിനെ തന്നെ ഇറക്കും എന്നും ഷറ്റോരി പറഞ്ഞു. പ്ലേ ഓഫ് യോഗ്യത ലഭിക്കില്ല എന്നത് കൊണ്ട് ദുർബല ടീമിനെ ഇറക്കില്ല. തങ്ങൾ പ്രൊഫഷണൽ ഫുട്ബോൾ ആണ് കളിക്കുന്നത്. ഇത് ചാരിറ്റി മത്സരമല്ല. ഷറ്റോരി പറഞ്ഞു. ഇനി ബാക്കിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കൽ മാത്രമാണ് ലക്ഷ്യം. അദ്ദേഹം കൂട്ടിച്ചേർത്തു.