“ഇന്ത്യൻ ഫുട്ബോൾ ഭാവിയിലെ പവർ ഹൗസ് ആകും, ടീമിന് ഇപ്പോൾ ആവശ്യം ക്ഷമ”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ ആരാധകർ യു എ ഇക്ക് എതിരായ പരാജയത്തിൽ നിരാശപ്പെടേണ്ടതില്ല എന്ന് എഫ് സി ഗോവയുടെ ക്യാപ്റ്റൻ എഡു ബേഡിയ. യു എ ഇക്ക് എതിരായ മത്സരം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് യാഥാർഥ്യം കാണിച്ചു കൊടുത്തതാണു എന്ന് എഡു ബേഡിയ പറഞ്ഞു. എന്നാൽ ഇതിൽ ഭയപ്പെടേണ്ടതോ പതറേണ്ടതോ ഇല്ല. ഇന്ത്യയേക്കാൾ ഏറെ റാങ്കിംഗിൽ മുന്നിലുള്ള ടീമാണു യു എ ഇ. അതുകൊണ്ട് തന്നെ ഈ വിജയം സ്വാഭാവികം മാത്രമാണ്. ഇന്ത്യൻ പരിശീലകർ ടീമിനെ നല്ല വഴിയിലാണു നയിക്കുന്നത്. അതു മാത്രമാണു പ്രധാനം. ബേഡിയ പറഞ്ഞു.

താൻ ഇന്ത്യയിൽ എത്തിയ കാലം മുതൽ എല്ലാവരും ചോദിക്കുന്നതാണ് ഇന്ത്യൻ ഫുട്ബോളും യൂറോപ്യൻ ഫുട്ബോളും തമ്മിലുള്ള വ്യത്യാസം. തനിക്ക് പറയാൻ ഉള്ളത് ഇന്ത്യൻ ഫുട്ബോൾ ഭാവിയിലെ ഫുട്ബോൾ പവർഹൗസ് ആകും എന്നാണ്. ഇതിനായി ഇന്ത്യൻ ഫുട്ബോൾ രംഗം ഒന്നായി പ്രയത്നിക്കണം. ഇതിനൊപ്പം ക്ഷമ കൂടെ വേണം എന്നും എഡു ബേഡിയ പറഞ്ഞു.