ഹാളണ്ടിനെ നിലനിർത്താൻ ഡോർട്മുണ്ട്, 150 മില്യണു മുകളിൽ അല്ലാതെ വിൽക്കില്ല

20210403 022925

നോർവീജിയൻ സ്ട്രൈക്കറായ എർലിങ് ഹാളണ്ടിനെ സ്വന്തമാക്കാൻ യൂറോപ്പിലെ വലിയ ക്ലബുകൾ എല്ലാം ശ്രമിക്കുകയാണ്. എന്നാൽ ഹാളണ്ടിനെ എളുപ്പത്തിൽ വിട്ടുകൊടുക്കാൻ ഡോർട്മുണ്ട് ഒരുക്കമല്ല. ഹാളണ്ടിനെ ടീമിൽ തന്നെ നിലനിർത്താൻ ആണ് ക്ലബിന്റെ തീരുമാനം. ഇത്ര വലിയ ടാലന്റിന്റെ വിട്ടുനൽകാൻ ഡോർട്മുണ്ടിനു താല്പര്യമില്ല. പക്ഷെ ഹാളണ്ടും അദ്ദേഹത്തിന്റെ ഏജന്റും എങ്ങനെ എങ്കിലും ഡോർട്മുണ്ട് വിടാൻ ആണ് ശ്രമിക്കുന്നത്.

ആർക്കെങ്കിലും ഹാളണ്ടിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട് എങ്കിൽ 150 മില്യണിൽ അധികം നൽകേണ്ടി വരും എന്നാണ് ഡോർട്മുണ്ട് പറയുന്നത്. അതിൽ കുറഞ്ഞ തുകയ്ക്ക് ഹാളണ്ടിനെ ഡോർട്മുണ്ട് വിട്ടുകൊടുക്കാൻ ഒരു സാധ്യതയുമില്ല. ബാഴ്സലോണ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളാണ് ഹാളണ്ടിനു പിറകെ ഇപ്പോൾ ഉള്ളത്.