പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ചില്ല എങ്കിൽ ഈസ്റ്റ് ബംഗാളിനെ പുറത്താക്കും എന്ന് ഐ എസ് എൽ അധികൃതർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവണത്തെ ഐ എസ് എൽ സീസൺ 10 ടീമുകളുമായി നടത്താൻ സാധ്യത. ഐ എസ് എൽ ക്ലബായ ഈസ്റ്റ് ബംഗാൾ ക്ലബിനകത്തെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചില്ല എങ്കിൽ ഈസ്റ്റ് ബംഗാളിനെ പുറത്താക്കും എന്നാണ് എഫ് എസ് ഡി എൽ ക്ലബിനെ അറിയിച്ചിരിക്കുന്നത്. ഈസ്റ്റ് ബംഗാൾ മാനേജ്മെന്റും സ്പോൺസറും തമ്മിലുള്ള പ്രശ്നങ്ങളാണ് ക്ലബിന്റെ ഐ എസ് എല്ലിലെ സ്ഥാനം തന്നെ ആശങ്കയിലാക്കിയിരിക്കുന്നത്. ഈസ്റ്റ് ബംഗാളിൽ വലിയ നിക്ഷേപം നടത്തി ശക്തി സിമന്റ് കഴിഞ്ഞ വർഷം ഈസ്റ്റ് ബംഗാളിനെ ഐ എസ് എല്ലിലേക്ക് എത്തിച്ചിരുന്നു.

എന്നാൽ ഈസ്റ്റ് ബംഗാൾ ബോർഡും സ്പോൺസർമാരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശ്രീ സിമന്റ് നിക്ഷേപം പിൻവലിച്ച് ഈസ്റ്റ് ബംഗാൾ ക്ലബ് വിടാൻ ഉള്ള കടുത്ത നടപടികൾ തീരുമാനിക്കും എന്ന് കൊൽക്കത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈസ്റ്റ് ബംഗാളിലെ പ്രശ്നങ്ങൾ പരിഹരിച്ച് ക്ലബ് ഒരു തീരുമാനം അറിയിക്കണം എന്നാണ് എഫ് എസ് ഡി എൽ പറയുന്നത്. പരിഹാരം ഇല്ലായെങ്കിൽ ഈസ്റ്റ് ബംഗാളിന് ഐ എസ് എല്ലിനോട് യാത്ര പറയാം എന്നും എഫ് എസ് ഡി എൽ പറയുന്നു.

പുതിയ ക്ലബിനെ പകരം എത്തിക്കാൻ സമയം ഇല്ലാത്തതു കൊണ്ട് തന്നെ ഈസ്റ്റ് ബംഗാൾ ഐ എസ് എൽ വിടുകയാണെങ്കിൽ 10 ക്ലബുകളുമായാകും ഈ വരുന്ന ഐ എസ് എൽ നടക്കുക. കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ എത്തിയ കൊൽക്കത്ത വമ്പന്മാർക്ക് അത്ര നല്ല സീസണായിരുന്നില്ല കഴിഞ്ഞ സീസൺ.