ആഘോഷം അതിരുകടന്നു, അനാടോവിക്കിന് യുവേഫയുടെ വിലക്ക്

20210616 190526

യുവേഫ യൂറോ മത്സരത്തിൽ ഗോളടിച്ച് അതിരുവിട്ട ആഘോഷ പ്രകടനവും ആക്രോശവും നടത്തിയ ഓസ്ട്രിയൻ താരം മാർക്കോ അനാടോവിക്കിന് യുവേഫയുടെ ശിക്ഷ. താരത്തെ ഒരു മത്സരത്തിൽ നിന്ന് വിലക്കിയതായി യുവേഫ അറിയിച്ചു.

ഓസ്ട്രിയയുടെ നോർത്ത് മാസഡോണിയക്ക് എതിരായ മത്സരത്തിൽ ആണ് താരം ഗോളടിച്ച ശേഷം ആന്റി അൽബേനിയൻ പദങ്ങൾ ഉപയോഗിച്ചതായി ആരോപണം ഉയർന്നത്. മാസഡോണിയൻ താരം അലിയോസ്‌കിക്ക് നേരെയായിരുന്നു താരത്തിന്റെ ആക്രോശം. അൽബേനിയൻ വംശജനാണ് അലിയോസ്‌കി. ഇതോടെ ഹോളണ്ടിന് എതിരായ മത്സരത്തിൽ താരത്തിന് കളിക്കാനാവില്ല. മുൻ വെസ്റ്റ് ഹാം യുണൈറ്റഡ് താരമാണ് അനാടോവിക്കിന്.

Previous articleപ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ചില്ല എങ്കിൽ ഈസ്റ്റ് ബംഗാളിനെ പുറത്താക്കും എന്ന് ഐ എസ് എൽ അധികൃതർ
Next articleകന്നി ടെസ്റ്റ് വിക്കറ്റുമായി സ്നേഹ റാണ, ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടം