ഡിബാലയെ റോമ സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. റോമയിൽ ഡിബാല മൂന്ന് വർഷത്തെ കരാർ താരം ഒപ്പുവെച്ചു. 2025വരെ താരം റോമയിൽ തുടരും. ജോസെ മൗറീനോയുടെ ഇടപെടൽ ആണ് ഡിബാലയെ റോമിലേക്ക് എത്തിച്ചത്. ഇറ്റലിയിൽ റോമ ഉൾപ്പെടെ മൂന്ന് ക്ലബുകൾ ഡിബാലക്കായി ശ്രമിക്കുന്നുണ്ടായിരുന്നു. ഇന്റർ മിലാനെയും നാപോളിയെയും മറികടന്നാണ് റോമ ഡിബാലയെ ടീമിൽ എത്തിക്കുന്നത്.
🖊️ 𝗡𝗘𝗪 𝗦𝗜𝗚𝗡𝗜𝗡𝗚 | Paulo Dybala 👋
Welcome to the Giallorossi! 🐺#ASRoma | @PauDybala_JR pic.twitter.com/jW3EEnz0m1
— AS Roma English (@ASRomaEN) July 20, 2022
നേരത്തെ ഡിബാലയും ഇന്റർ മിലാനും തമ്മിൽ കരാർ ധാരണക്ക് അടുത്ത് വരെ എത്തിയ ശേഷം ആ നീക്കം പിറകോട്ട് പോവുക ആയിരുന്നു. അവസാന ഏഴു വർഷമായി യുവന്റസ് ടീമിന്റെ പ്രധാന താരമായിരുന്നു ഡിബാല. എങ്കിലും ഈ വർഷം ഡിബാലയുടെ കരാർ പുതുക്കാൻ യുവന്റസ് തയ്യാറായിരുന്നില്ല. യുവന്റസിനൊപ്പം 12 കിരീടങ്ങൾ ഡിബാല നേടിയിട്ടുണ്ട്.