ഐ എസ് എല്ലിൽ ഇന്ന് ജംഷദ്പൂരിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി തീർത്തും വിരസമായി അവസാനിച്ചു. കളി ആദ്യ പകുതിക്ക് പിരിയുമ്പോൾ ജംഷദ്പൂരിനും നോർത്ത് ഈസ്റ്റിനും ഗോളൊന്നും കണ്ടെത്താൻ ആയില്ല. ഗോൾ എന്നല്ല മികച്ച ഒരു അവസരം വരെ കളിയിൽ സൃഷ്ടിക്കപ്പെട്ടില്ല. ഡിഫൻസീവ് ആയാണ് ഇരു പരിശീലകരും മത്സരത്തിനായി ടീമിനെ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ഓപ്പൺ ചാൻസ് വരെ പിറക്കുന്നില്ല.
കോർണറുകളും സെറ്റ് പീസുകളും മാത്രമായിരുന്നു ആദ്യ പകുതിയിൽ പെനാൾട്ടി ബോക്സിൽ എന്തെങ്കിലും ചലനങ്ങൾ ഉണ്ടാക്കിയത്. നോർത്ത് ഈസ്റ്റിന്റെ സ്ട്രൈക്കർ ഒഗ്ബചോയെ ജംഷദ്പൂർ ഡിഫൻസ് പൂട്ടിയപ്പോൾ മറുവശത്ത് ജംഷദ്പൂരിന്റെ സ്ട്രൈക്കർ റോളിൽ ഇറങ്ങിയ പസിക്ക് കാര്യമായ ഒരു നീക്കവും നടത്താനായില്ല. സൂസൈരാജും ആദ്യ പകുതിയിൽ നിശ്ബ്ദനായിരുന്നു.