സാഞ്ചോയെ സ്വന്തമാക്കിയ പോലെ ഒരു മാഞ്ചസ്റ്റർ സിറ്റി യുവതാരത്തെ കൂടെ ഡോർട്മുണ്ട് റാഞ്ചുന്നു

20220527 150525

ഇംഗ്ലണ്ടിൽ നിന്ന് യുവതാരങ്ങളെ സൈൻ ചെയ്ത് വലിയ താരങ്ങളാക്കി മാറ്റുന്ന ഡോർട്മുണ്ട് രീതിയിലേക്ക് ഒരു താരം കൂടെ. മുമ്പ് ജേഡൻ സാഞ്ചോയെ സ്വന്തമാാക്കിയത് പോലെ ജൂഡ് ബെല്ലിങ്ഹാമിനെ സ്വന്തമാക്കിയ പോലെ ഇപ്പോൾ ഡോർട്മുണ്ട് ഒരു യുവതാരത്തെ കൂടെ സ്വന്തമാക്കുകയാണ്. 19കാരനായ ജെയ്ഡൻ ബ്രാഫ് ആകും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഡോർട്മുണ്ടിലേക്ക് പോകുന്നത്.20220527 150529

കാല് മുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനായ താരം മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ താരം ഇപ്പോൾ ഡോർട്മുണ്ടിൽ കരാർ ഒപ്പുവെക്കുക ആണെന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.19 കാരനായ ബ്രാഫ്, 2019-ൽ ആയിരുന്നു സിറ്റിയിൽ എത്തിയത്. സിറ്റിയുടെ അണ്ടർ 23 ടീമിന്റെ മികച്ച താരമായി തിരിഅഞ്ഞെടുക്കപ്പെട്ട ബ്രാഫ് സീനിയർ ടീമിനൊപ്പം പരിശീലനം നടത്തി എങ്കിലും പെപ് അധികം അവസരം നൽകിയിരുന്നില്ല. അതാണ് താരം ക്ലബ് വിടാൻ തീരുമാനിക്കാൻ കാരണം.

ഇറ്റലിയിൽ ഉഡിനെസെയിൽ ലോണിൽ കളിച്ചിരുന്ന താരം അവിടെ തിളങ്ങി എങ്കിലും മുട്ടിനു പരിക്കേറ്റത് വലിയ തിരിച്ചടിയായി. ഇനി അടുത്ത സീസണിൽ ഡോർട്മുണ്ട് ജേഴ്സിയിൽ ബ്രാഫിനെ കാണാൻ ആകും.