യുഫേഫ ചാമ്പ്യൻസ് ലീഗിൽ രണ്ടാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി എ.സി മിലാൻ. ആദ്യ മത്സരത്തിൽ ലിവർപൂളിനോട് തോറ്റ അവർ ഇത്തവണ ബയേർ ലെവർകുസനോട് എതിരില്ലാത്ത ഒരു ഗോളിന് ആണ് പരാജയപ്പെട്ടത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ വിക്ടർ ബോണിഫേസ് നേടിയ ഗോളിൽ ആണ് ജർമ്മൻ ടീം ജയം കുറിച്ചത്. മിലാൻ ഗോൾ കീപ്പരുടെ മികവ് ആണ് അവരെ വലിയ പരാജയത്തിൽ നിന്നു തടഞ്ഞത്. ചാമ്പ്യൻസ് ലീഗ് ലീഗ് ഘട്ടത്തിൽ രണ്ടാം മത്സരത്തിലും ലെവർകുസൻ ജയം കുറിച്ചു.
അതേസമയം സെൽറ്റിക്കിനെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്തു ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ലീഗ് ഘട്ടത്തിൽ രണ്ടാം ജയം കുറിച്ചു. ആദ്യ പകുതിയിൽ 5-1 നു മുന്നിൽ എത്തിയ ഡോർട്ട്മുണ്ടിനു ആയി കരീം അദയെമി ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടി. ഉഗ്രൻ ഗോളുകൾ ആണ് താരം നേടിയത്. സെർഹോ ഗുയിറസി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ എമറെ ചാൻ, ഫെലിക്‌സ് മെച എന്നിവർ ആണ് ഡോർട്ട്മുണ്ടിന്റെ മറ്റ് ഗോളുകൾ നേടിയത്. ഡെയ്സൻ മയെദയാണ് സെൽറ്റിക്കിന്റെ ആശ്വാസഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗ് ലീഗ് ഘട്ടത്തിൽ നിലവിൽ ഒന്നാം സ്ഥാനത്ത് ആണ് ഡോർട്ട്മുണ്ട്.