കോടികളുടെ പണക്കിലുക്കവുമായി ദിനേശ് കാര്‍ത്തിക്, ബൈര്‍സ്റ്റോയെയും നമന്‍ ഓജയെയും ആര്‍ക്കും വേണ്ട

Sports Correspondent

ദിനേശ് കാര്‍ത്തികിനെ ടീമിലെത്തിച്ച് കൊല്‍ക്കത്ത . കൊല്‍ക്കത്തയും ചെന്നൈയും തമ്മില്‍ നടന്ന ലേലപ്പോരാടത്തില്‍ ഒടുവില്‍ വിജയം കൊല്‍ക്കത്തയ്ക്ക്. അടിസ്ഥാനവിലയായ രണ്ട് കോടിയില്‍ ആരംഭിച്ച ലേലം നിമിഷ നേരം കൊണ്ട് അഞ്ച് കോടിയിലേക്ക് എത്തുകയായിരുന്നു. പിന്നീട് മുംബൈ ഇന്ത്യന്‍സും രംഗത്തെത്തിയതോടെ ലേലം കൊഴുത്തു. വില 6 കോടി കഴിഞ്ഞപ്പോള്‍ രാജസ്ഥാന്‍ റോയല്‍സും മത്സര രംഗത്തെത്തിയിരുന്നു. തമിഴ്നാടിനായി രഞ്ജി സീസണില്‍ മികച്ച ഫോമില്‍ കളിച്ച താരം സാഹയ്ക്ക് പരിക്കേറ്റപ്പോള്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് ടീമില്‍ സ്ഥാനം പിടിച്ചിരുന്നു. 7.4 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത കാര്‍ത്തികിനെ നേടിയത്.

അതേ സമയം ഇംഗ്ലണ്ടിന്റെ കീപ്പര്‍ ബൈര്‍സ്റ്റോയെ ടീമിലെടുക്കുവാന്‍ ഫ്രാഞ്ചൈസികളാരും താല്പര്യം കാണിച്ചില്ല. മുന്‍ ഹൈദ്രാബാദ് കീപ്പര്‍ നമന്‍ ഓജയെയും ലേലത്തില്‍ ആരും വാങ്ങിയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial