ഫൈനലുറപ്പിച്ച് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, മധുരൈയ്ക്കെതിരെ ജയം 75 റണ്‍സിനു

മധുരൈ പാന്തേഴ്സിനെതിരെ 75 റണ്‍സ് വിജയം നേടി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ഡ്രാഗണ്‍സ് യോഗ്യത നേടി. തോറ്റുവെങ്കിലും മധുരൈ പാന്തേഴ്സിനു ഒരു അവസരം കൂടി ലഭിക്കും. ഹരി നിശാന്ത്(57), ജഗദീഷന്‍(43), വിവേക്(54) എന്നിവര്‍ക്കൊപ്പം ബാലചന്ദര്‍ അനിരുദ്ധും(22) തിളങ്ങിയപ്പോള്‍ 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് നേടിയത്. പാന്തേഴ്സിനായി ജഗന്നാഥ് സിനിവാസ് മൂന്ന് വിക്കറ്റ് നേടി.

കൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ മധുരൈയ്ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഡിണ്ടിഗലിനു വെല്ലുവിളി ഉയര്‍ത്തുവാനായില്ല. എട്ടാമനായി ഇറങ്ങിയ അഭിഷേക് തന്‍വര്‍(28) ആണ് ടീമിന്റെ ടോപ് സ്കോറര്‍. 19.3 ഓവറില്‍ 128 റണ്‍സിനു മധുരൈ പാന്തേഴ്സ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. എം മുഹമ്മദ് മൂന്ന് വിക്കറ്റും ത്രിലോക് നാഗ്, മോഹന്‍ അഭിനവ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടി ഡിണ്ടിഗല്‍ ബൗളര്‍മാരില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version