തിബോ കോർട്ടോയെ ബെർണാബുവിൽ അവതരിപ്പിച്ച് റയൽ മാഡ്രിഡ്

ബെൽജിയൻ ഗോളി തിബോ കോർട്ടോയെ റയൽ മാഡ്രിഡ് സ്വന്തം മൈതാനത്ത് അവതരിപ്പിച്ചു. ഇന്നലെ ചെൽസിയുമായി കരാർ ഒപ്പിട്ടെങ്കിലും താരത്തിന്റെ മെഡിക്കലും അവതരണവും റയൽ ഇന്നാണ് പൂർത്തിയാക്കിയത്.

ചെൽസിയുടെ ഒന്നാം നമ്പർ ഗോളിയായിരുന്ന കോർട്ടോയെ 35 മില്യൺ പൗണ്ട് നൽകിയാണ് റയൽ സ്വന്തമാക്കിയത്. മുൻപ് ചെൽസി താരമായിരിക്കെ അത്ലറ്റികോ മാഡ്രിഡിന് ലോൺ അടിസ്ഥാനത്തിൽ കളിച്ച കോർട്ടോക്ക് ഇതോടെ തന്റെ കുടുംബം താമസിക്കുന്ന മാഡ്രിഡ് നഗരത്തിലേക്കുള്ള മടക്കവുമായി. എങ്കിലും ട്രാൻസ്ഫർ അനുവദിക്കാൻ പരിശീലനത്തിൽ നിന്ന് വിട്ട് നിന്ന കോർട്ടോയെ ചെൽസി ആരാധകർ ഏറെ വിമർശിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version