ദിമി അഭിമാനം!! ചരിത്രത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് ഗോൾഡൻ ബൂട്ട്!!

Newsroom

Picsart 23 12 27 00 20 22 746
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ദിമിക്ക് ഐ എസ് എൽ ഗോൾഡൻ ബൂട്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു താരം ചരിത്രത്തിൽ ആദ്യമായാണ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്നത്. ഇന്ന് ഐ എസ് എൽ ഫൈനൽ കഴിഞ്ഞ് മുംബൈ സിറ്റി കിരീടം ഉയർത്തിയതോടെ ആണ് ദിമിയുടെ ഗോൾഡൻ ബൂട്ട് ഉറപ്പായത്. സീസണിൽ 13 ഗോളുകളുമായാണ് ദിമിത്രിസ് ദിയമന്റകോസ് ഗോൾഡൻ ബൂട്ട് നേടിയത്.

കേരള 24 03 30 21 02 53 094

ദിമി ഈ സീസണിൽ 17 മത്സരങ്ങൾ കളിച്ച് 13 ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റ് സംഭാവനയും ചെയ്തിരുന്നു. ഒഡീഷയുടെ റോയ് കൃഷ്ണയും 13 ഗോളുകളും 3 അസിസ്റ്റും നേടിയെങ്കിലും കുറവ് മത്സരം കളിച്ചത് ദിമി ആയിരുന്നു. ഇത് ദിമിക്ക് ഗുണമായി. ഇന്ന് കമ്മിംഗ്സ് ഗോളടിച്ചപ്പോൾ അദ്ദേഹം 12 ഗോളുമായി ദിമിയുടെ തൊട്ടു പിറകിൽ എത്തിയിരുന്നു.എന്നാൽ കമ്മിംഗ്സിന് രണ്ടാം ഗോൾ കണ്ടെത്താൻ ആയില്ല.

ദിമി ഇനി അടുത്ത സീസണിൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല എങ്കിലും ഈ നേട്ടം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. കുറച്ചു മത്സരങ്ങൾ നഷ്ടപ്പെട്ടില്ല എങ്കിൽ ദിമി ഇതിനേക്കാൾ ഗോളുകൾ നേടിയേനെ.