ഇറ്റാലിയൻ സീരി എയിൽ വമ്പൻ പോരാട്ടത്തിൽ യുവന്റസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു എ.സി മിലാൻ. സീസണിൽ മോശം തുടക്കം ലഭിച്ച യുവന്റസ് മറ്റൊരു തോൽവി കൂടി വഴങ്ങുക ആയിരുന്നു. പന്ത് കൈവശം വക്കുന്നതിൽ യുവന്റസ് ആധിപത്യം കണ്ടെങ്കിലും മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് മിലാൻ ആയിരുന്നു. ഗോൾ രഹിതമാവും എന്ന ആദ്യ പകുതിയിൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ജിറോഡിന്റെ ഷോട്ടിൽ നിന്നു ടൊമോറി മിലാനു ആദ്യ ഗോൾ സമ്മാനിച്ചു.
രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ പിറന്നത് ബ്രാഹിം ഡിയാസ് മാജിക് ആയിരുന്നു. സ്വന്തം പകുതിയിൽ നിന്നു യുവന്റസ് താരം സമ്മാനിച്ച പന്ത് പിടിച്ചെടുത്തു കുതിച്ച ഡിയാസ് വേഗത കൊണ്ടും ഡ്രിബിളിങ് മികവ് കൊണ്ടും യുവന്റസ് താരങ്ങളെ മറികടന്നു. തുടർന്ന് സുന്ദരമായ ആ സോളോ ഗോൾ നേടി താരം മിലാൻ ജയം ഉറപ്പിച്ചു. ഒരു ഗോൾ തിരിച്ചടിക്കാൻ എങ്കിലും യുവന്റസ് ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. നിലവിൽ മിലാൻ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 9 മത്സരങ്ങൾക്ക് ശേഷം എട്ടാം സ്ഥാനത്ത് ആണ് യുവന്റസ്.