2018-19 സീസണ് കിരീടം കൊണ്ട് തന്നെ പി എസ് ജി തുടക്കമിട്ടു. ഇന്ന് നടന്ന ഫ്രഞ്ച് സൂപ്പർ കപ്പ് പോരാട്ടത്തിൽ എതിരാളികളായ മൊണാക്കോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് പി എസ് ജി കിരീടം ഉയർത്തിയത്. നെയ്മർ, കവാനി, എമ്പപ്പെ തുടങ്ങി പ്രമുഖരുടെ ഒരു വലിയ നിരതന്നെ ഇല്ലാഞ്ഞിട്ടും മൊണാക്കോയ്ക്ക് പി എസ് ജിയിടെ അടുത്തൊന്നും എത്താൻ കഴിഞ്ഞില്ല.
ആദ്യ പകുതിയിൽ ഗംഭീര ഫ്രീകിക്ക് ഗോളോടെ അർജന്റീന താരം ഡിമറിയ ആണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷം അവസാനം ഒരു ടാപിൻ വലയിൽ എത്തിച്ച് എങ്കുങ്കു പി എസ് ജിയുടെ രണ്ടാം ഗോൾ നേടി. ആദ്യ പകുതിയിൽ 2-0ന് നിർത്തിയ ഫ്രഞ്ച് ചാമ്പ്യന്മാർ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടെ സ്വന്തമാക്കി.
ഇതിഹാസ താരം ജോർജ് വിയയുടെ മകൻ തിമോതി വിയ ഇന്ന് പി എസ് ജിക്കായി തന്റെ ആദ്യ ഗോൾ കണ്ടെത്തി. ഡി മറിയ ആണ് നാലാം ഗോൾ നേടിയത്. ഇത് തുടർച്ചയായ ആറാം വർഷമാണ് ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം പി എസ് ജി തന്നെ ഉയർത്തുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial