ധോണി വെല്ലുവിളികള്‍ക്ക് തയ്യാര്‍ – സ്റ്റീഫന്‍ ഫ്ലെമിംഗ്

Sports Correspondent

ക്രിക്കറ്റില്‍ നിന്ന് ഏറെക്കാലമായി വിട്ട് നില്‍ക്കുകയാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവും നായകനുമായി എംഎസ് ധോണി ഐപിഎല്‍ വെല്ലുവിളികള്‍ക്ക് തയ്യാറായിക്കഴിഞ്ഞുവെന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. 2019 ജൂലൈയില്‍ ന്യൂസിലാണ്ടിനെതിരെ സെമി ഫൈനലില്‍ ഇന്ത്യ പുറത്തായ ശേഷം എംഎസ് ധോണി ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഓഗസ്റ്റ് 15 2020ല്‍ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

എന്നാല്‍ ധോണി ഇപ്പോളും ഫ്രെഷാണെന്നും എല്ലാവിധ വെല്ലുവിളികളും നേരിടുവാന്‍ താരം തയ്യാറാണെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് മുഖ്യ കോച്ച് വ്യക്തമാക്കി. ധോണി പഴയ പോലെ മികച്ച ഫിറ്റ്നെസ്സ് നിലയിലാണെന്നും മാനസ്സികമായ വളരെ ദൃഢനിശ്ചയത്തിലുമാണുള്ളതെന്നും ഫ്ലെമിംഗ് സൂചിപ്പിച്ചു.