നിര്‍ണ്ണായക കൂട്ടുകെട്ടുമായി ധനന്‍ജയ ഡി സിൽവയും ദിമുത് കരുണാരത്നേയും, ശ്രീലങ്കയ്ക്ക് 323 റൺസ് ലീഡ്

Sports Correspondent

ഗോളിൽ മികച്ച ലീഡ് നേടി ശ്രീലങ്ക. പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ധനന്‍ജയ ഡി സിൽവ – ദിമുത് കരുണാരത്നേ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയ 59 റൺസിന്റെ ബലത്തിൽ ശ്രീലങ്ക 176/5 എന്ന നിലയിലാണ്.

117/5 എന്ന നിലയിൽ നിന്നാണ് ശ്രീലങ്കയുടെ തിരിച്ചുവരവ്. മത്സരത്തിൽ ഇപ്പോള്‍ 323 റൺസ് ലീഡാണ് ലങ്കയുടെ കൈവശമുള്ളത്. 30 റൺസുമായി ധനന്‍ജയ ഡി സിൽവയും 27 റൺസ് നേടി ദിമുത് കരുണാരത്നേയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

35 റൺസ് നേടിയ ആഞ്ചലോ മാത്യൂസ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.