അരങ്ങേറ്റം നടത്തിട്ടില്ലെങ്കിലും കേന്ദ്ര കരാര്‍ നേടി ന്യൂസിലാണ്ടിന്റെ ഡെവണ്‍ കോണ്‍വേ

Sports Correspondent

ന്യൂസിലാണ്ട് ക്രിക്കറ്റ് തങ്ങളുടെ അടുത്ത സീസണിലേക്കുള്ള കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇതുവരെ ടീമിനായി അരങ്ങേറ്റം കുറിക്കാത്ത ബാറ്റ്സ്മാന്‍ ഡെവണ്‍ കോണ്‍വേയ്ക്ക് കേന്ദ്ര കരാര്‍. താരത്തെ കൂടാതെ കൈല്‍ ജൈമിസണ്‍, സ്പിന്നര്‍ അജാസ് പട്ടേല്‍ എന്നിവര്‍ക്കും കേന്ദ്ര കരാര്‍ ലഭിച്ചിട്ടുണ്ട്.

അതേ സമയം ജീത്ത് റാവല്‍, കോളിന്‍ മണ്‍റോ, ടോഡ് ആസ്ട്‍ലേ എന്നിവര്‍ക്ക് കരാര്‍ നഷ്ടമായി. കഴിഞ്ഞ വര്‍ഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ടോഡ് ആസ്ട്‍ലേ വിരമിച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തി വരുന്ന താരമാണ് ഡെവണ്‍.

അതിനാല്‍ തന്നെ ഇത്രയും മികച്ച പ്രകടനം പുറത്തെടുത്ത് വരുന്ന താരത്തെ അവഗണിക്കാനാകില്ലായിരുന്നുവെന്ന് കരാര്‍ പ്രഖ്യാപിച്ച ശേഷം ന്യൂസിലാണ്ട് സെലക്ഷന്‍ മാനേജര്‍ ഗെവിന്‍ ലാര്‍സന്‍ പറഞ്ഞു. ഡെവണ്‍ രണ്ട് വര്‍ഷവും ന്യൂസിലാണ്ട് പ്രാദേശിക താരത്തിനുള്ള അവാര്‍ഡും നേടിയിരുന്നു.