മിലൻ സിംഗിന്റെ ഈസ്റ്റ് ബംഗാൾ നീക്കം ഔദ്യോഗികമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡ് താരമായിരുന്ന മിലൻ സിംഗ് ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പുവെച്ചു.താരം ഇനി കൊൽക്കത്തൻ ക്ലബിന്റെ ഭാഗമായിരിക്കും. രണ്ട് വർഷത്തെ കരാറിലാണ് മിലൻ സിംഗ് ഒപ്പിവെച്ചത്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി ആയിരുന്നു മിലൻ സിംഗ് കളിച്ചിരുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കാര്യമായി തിളങ്ങാൻ മിലൻ സിങിനായിരുന്നില്ല. ഈ സീസണിൽ ആകെ 13 മത്സരങ്ങൾ മാത്രമെ താരം കളിച്ചിട്ടുള്ളൂ.

മണിപ്പൂർ സ്വദേശി മിലൻ സിംഗ് 2017-18 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. മുൻ സീസണിൽ ഡെൽഹി ഡൈനാമോസിനു വേണ്ടിയും മുംബൈ സിറ്റിക്കു വേണ്ടിയും മിലൻ സിംഗ് ഐ എസ് എല്ലിൽ ഇറങ്ങിയിട്ടുണ്ട്. ഇതുവരെ ഐ എസ് എല്ലിൽ 63 മത്സരങ്ങൾ കളിച്ചിട്ടുള്ള മിലൻ സിങ് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. മിലൻ സിങിന്റെ മാത്രമല്ല മധ്യനിര താരം ലിംഗ്ദോഹിന്റെ സൈനിംഗും ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി പൂർത്തിയാക്കി.