ദേവ്ധർ ട്രോഫി കിരീടം സ്വന്തമാക്കി ഇന്ത്യ ബി. ഫൈനലിൽ ഇന്ത്യ സിയെ 51 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ബി കിരീടം ചൂടിയത്. ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത കേദാർ ജാദവിന്റേയും ബൗളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത ഷഹബാസ് നദീമിന്റെയും പ്രകടനവുമാണ് ഇന്ത്യ ബിക്ക് ജയം എളുപ്പമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 283 റൺസാണ് നേടിയത്. 86 റൺസ് എടുത്ത കേദാർ ജാദവും 54 റൺസ് എടുത്ത ജൈസ്വാളും ചേർന്നാണ് ഇന്ത്യ ബിയെ ബേധപെട്ട സ്‌കോറിൽ എത്തിച്ചത്. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകനവുമായി ശങ്കറും ഗൗതമും മികച്ചു നിന്നതോടെ ഇന്ത്യ ബി സ്കോർ കുതിച്ചു. ശങ്കർ 33 പന്തിൽ 45 റൺസും ഗൗതം 10 പന്തിൽ 35 റൺസുമെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യ സിക്ക് വേണ്ടി ഇഷാൻ പോറൽ 5 വിക്കറ്റ് വീഴ്ത്തി.
തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ സി 50 ഓവറിൽ 232 റൺസ് മാത്രമേ എടുത്തുള്ളൂ. മുൻ നിര ബാറ്റസ്മാൻമാർ ഫോം കണ്ടെത്താൻ വിഷമിച്ചപ്പോൾ 74 റൺസ് എടുത്ത പ്രിയം ഗാർഗ് മാത്രമാണ് കുറച്ചെങ്കിലും പൊരുതിനോക്കിയത്. വാലറ്റത്ത് അക്‌സർ പട്ടേലും ജലജ് സക്‌സേനയും പൊരുതി നോക്കിയെങ്കിലും ഇന്ത്യ ബിയുടെ സ്കോർ മറികടക്കാൻ ഇന്ത്യ സിക്കയില്ല. അക്‌സർ പട്ടേൽ 38 റൺസ് എടുത്തും മാർക്കണ്ടേ 27 റൺസ് എടുത്തും പുറത്തായപ്പോൾ ജലജ് സക്‌സേന 37 റൺസ് എടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യ ബിക്ക് വേണ്ടി ഷഹബാസ് നദീം 4 വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.