ലിവർപൂളിനെതിരെ ഡേവിഡ് സിൽവ കളിക്കില്ല

- Advertisement -

പ്രീമിയർ ലീഗിൽ അടുത്ത ആഴ്ച നടക്കുന്ന വമ്പൻ പോരാട്ടത്തിൽ ഡേവിഡ് സിൽവ ഉണ്ടാകില്ല. അടുത്ത ഞായറാഴ്ച ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാരായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. എന്നാൽ സൗതാമ്പ്ടണെതിരായ മത്സരത്തിൽ പരിക്കേറ്റ സിൽവയ്ക്ക് ലിവർപൂളിനെതിരായ മത്സരം നഷ്ടമാകും എന്ന് ഗ്വാർഡിയോള വ്യക്തമാക്കി.

മസിൽ ഇഞ്ച്വറിയാണ് സിൽവ നേരിട്ടിരിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും പുറത്തിരിക്കേണ്ടി വരും. ലിവർപൂളിനെതിരായ മത്സരം മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയ്ക്ക് എതിരെയുള്ള മത്സരവും സിൽവയ്ക്ക് നഷ്ടമാകും. ലിവർപൂളിനെ തോല്പ്പിച്ചാൽ മാത്രമെ ലീഗിലെ ഒന്നാം സ്ഥാനത്ത് തിരികെയെത്തുന്നതിൽ സിറ്റിക്ക് പ്രതീക്ഷ വരികയുള്ളൂ. ആൻഫീൽഡിൽ വെച്ചാണ് മത്സരം നടക്കുക.

Advertisement