ജോക്കറിന്റെ ഡെൻവർ നഗറ്റ്സ് എൻ.ബി.എ ജേതാക്കൾ! ചരിത്രത്തിലെ ആദ്യ കിരീടം

Wasim Akram

എൻ.ബി.എ കിരീടം ഡെൻവർ നഗറ്റ്സ് സ്വന്തമാക്കി. തങ്ങളുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ആണ് അവർ എൻ.ബി.എ കിരീടം ഉയർത്തുന്നത്. ഫൈനൽസിലെ അഞ്ചാം മത്സരത്തിൽ സ്വന്തം മൈതാനത്ത് മയാമി ഹീറ്റ്സിനെ 94-89 എന്ന സ്കോറിനു അവർ മറികടക്കുക ആയിരുന്നു. ഇതോടെ ഫൈനൽസ് 4-1 നു ജയിച്ചു അവർ കിരീടം ഉയർത്തി.

ഡെൻവർ നഗറ്റ്സ്

28 പോയിന്റുകളും 16 റീബോണ്ടുകളും ആയി തിളങ്ങിയ നിക്കോള ജോകിച്, 14 പോയിന്റുകളും 8 അസിസ്റ്റുകളും നേടിയ ജമാൽ മറെ, 16 പോയിന്റുകളും 13 റീബോണ്ടുകളും നേടിയ മൈക്കിൾ പോർട്ടർ ജൂനിയർ എന്നിവർ ആണ് നഗറ്റ്സിന്റെ ജയത്തിൽ നിർണായക പങ്ക് വഹിച്ചത്. കുറെ നാളത്തെ നിരാശയും പരിക്കുകളും അതിജീവിച്ചു ആണ് നഗറ്റ്സ് ചരിത്രം എഴുതിയത്. ഫൈനൽസിൽ ഉടനീളം അവിസ്മരണീയ പ്രകടനം പുറത്ത് എടുത്ത സെർബിയൻ താരം നിക്കോള ജോകിച് ആണ് ഫൈനൽസിലെ ഏറ്റവും മൂല്യമുള്ള താരം(എം.വി.പി).