ആർ സി ബി ഉയർത്തിയ 190ന്റെ വിജയ ലക്ഷ്യം മറികടക്കാൻ ഡെൽഹി ക്യാപിറ്റൽസിനായില്ല. ഡെൽഹി 173/7 റൺസ് മാത്രം എടുത്തപ്പോൾ ആർ സി ബി 16 റൺസിന്റെ വിജയം നേടി. 38 പന്തിൽ 66 റൺസുമായി വാർണർ നല്ല തുടക്കം ഡെൽഹിക്ക് നൽകി എങ്കിലും ചുറ്റുമുള്ളവർക്ക് വാർണറെ പിന്തുണക്കാൻ ആയില്ല. 16 റൺസ് എടുത്ത പൃഥ്വിഷാ, 14 റൺസ് എടുത്ത മാർഷ്, റൺസ് ഒന്നും എടുക്കാത്ത റോവ്മാൻ പവൽ, ഒരു റൺസ് മാത്രം എടുത്ത ലളിത് യാഥവ് എന്നിവർ നിരാശപ്പെടുത്തി.
പന്ത് 17 പന്തിൽ 34 റൺസ് എടുത്തിട്ടും ഫലം ഉണ്ടായില്ല. ആർസിബിക്കായി ഹസെല്വൂഡ് 3 വിക്കറ്റും സിറാജ് 2 വിക്കറ്റും എടുത്ത് ബൗളിംഗിൽ തിളങ്ങി.
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങിനയക്കപ്പെട്ട ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ലോർഡ് ശർദുൽ താക്കൂർ അനൂജ് രാവത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഖലീൽ അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ ക്യാപ്റ്റൻ ഹാഫ് അക്സറിന് ഡീപ്പ് പോയിന്റിൽ ക്യാച്ച് നൽകി മടങ്ങുമ്പോൾ സ്കോർ ബോർഡിൽ വെറും 13 റൺസ് മാത്രം.