സ്പാനിഷ് താരം കാർലോസ് ഡെൽഗാഡോ വീണ്ടും ഇന്ത്യയിലേക്ക്. സെന്റർ ബാക്കായ കാർലോസ് ദെൽഗാഡോ ഒഡീഷ എഫ് സിയിലേക്കാകും വരിക. മുമ്പ് 2019ലും ദെൽഗാഡോ ഒഡീഷക്കായി കളിച്ചിരുന്നു. അത്ലറ്റിക്കോ ബലേറസിന്റെ താരമായിരുന്നു ഡെൽഗാഡോ. ഇപ്പോൾ ബലേറസ് തന്നെ ദെൽഗാഡോ ക്ലബ് വിടുകയാണെന്ന് അറിയിച്ചു. ഒരു വർഷത്തെ കരാറിലാണ് 32കാരനായ താരം ഒഡീഷയിലേക്ക് എത്തുന്നത്.
മുമ്പ് സ്പാനിഷ് ക്ലബായ വലൻസിയക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കാർലോസ്. മുമ്പ് മലാഗയ്ക്ക് വേണ്ടിയും കാർലോസ് കളിച്ചിട്ടുണ്ട്. ഒഡീഷക്കായി 2019-20 സീസണിൽ 16 മത്സരങ്ങൾ ദെൽഗാഡോ കളിച്ചിരുന്നു.