ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം കുറിച്ച് ഇന്ത്യന്‍ വനിതകള്‍, ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 27 റൺസിന്

Sports Correspondent

ഈസ്റ്റ് ലണ്ടണിലെ ബഫലോ പാര്‍ക്കിൽ നടക്കുന്ന ടി20 ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം കുറിച്ച് ഇന്ത്യ. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 27 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 120/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

35 റൺസ് നേടി യാസ്തിക ഭാട്ടിയയും 33 റൺസ് നേടിയ ദീപ്തി ശര്‍മ്മയ്ക്കും പുറമെ 30 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ അമന്‍ജോത് കൗര്‍ ആണ് ഇന്ത്യയെ 147/6 എന്ന സ്കോറിലേക്ക് എത്തിച്ചത്.

ഇന്ത്യന്‍ ബൗളിംഗിൽ ദീപ്തി ശര്‍മ്മ 3 വിക്കറ്റ് നേടിയപ്പോള്‍ ദേവിക വൈദ്യ 2 വിക്കറ്റ് നേടി. 29 റൺസ് നേടിയ സൂനെ ലൂസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ച്ലോ ട്രയൺ 26 റൺസും മരിസാന്നേ കാപ് 22 റൺസും നേടി.