അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടാനായിൽ ഏറെ സന്തോഷം – സോഫിയ ഡങ്ക്ലി

Sports Correspondent

ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിച്ച് പുറത്താകാതെ 74 റൺസ് നേടിയ സോഫിയ ഡങ്ക്ലിയുടെ പ്രകടനത്തിന്റെ ബലത്തിലാണ് 270/7 എന്ന നിലയിലേക്ക് വീണ ടീം 396/9 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുവാന്‍ സഹായിച്ചത്. തനിക്ക് അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറ‍ഞ്ഞു.

സോഫി എക്ലെസ്റ്റോണിനൊപ്പം 56 റൺസും ഒമ്പതാം വിക്കറ്റിൽ അന്യ ഷ്രുബ്സോളിനൊപ്പം 70 റൺസും നേടിയാണ് താരം ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. തനിക്ക് വളരെ ആവേശകരമായ ദിവസമായിരുന്നുവെന്നും ടീമിന മികച്ച സ്കോറിലേക്ക് നയിച്ചത് താന്‍ ഏറെ ആസ്വദിച്ചുവെന്നും താരം പറ‍ഞ്ഞു.

തന്റെ അമ്മ കാണികള്‍ക്കിടയിലുണ്ടായിരുന്നു അതിനാൽ തന്നെ അരങ്ങേറ്റത്തിൽ ശതകം നേടിയത് മികച്ചൊരു അനുഭവമായിരുന്നുവെന്നും താരം പറഞ്ഞു. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയതിന് ശേഷം ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയതിനാലും ടീമിന് ഇപ്പോള്‍ മികച്ച മുന്‍തൂക്കമാണ് കൈവന്നിട്ടുള്ളതെന്നും സോഫിയ വ്യക്തമാക്കി.