ഫാഫ് ഡു പ്ലെസിയുടെ അഭാവത്തില്‍ കഴിവ് തെളിയിക്കുവാനുള്ള മികച്ച അവസരമാണ് ക്വിന്റണ്‍ ഡിക്കോക്കിനു ലഭിച്ചിരിക്കുന്നതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണ്‍. ശ്രീലങ്കയില്‍ ശേഷിക്കുന്ന ഏകദിന മത്സരങ്ങളില്‍ ഫാഫ് ഡു പ്ലെസിയ്ക്ക് പകരം ക്വിന്റണ്‍ ഡിക്കോക്കിനെയാണ് നായകനായി നിയമിച്ചിരിക്കുന്നത്. ഡിക്കോക്കിനു നായകനാകാനുള്ള ഗുണമുണ്ടെന്ന് പറഞ്ഞ ഗിബ്സണ്‍ താരത്തിനു മികച്ച ക്രിക്കറ്റ് ബ്രെയിനുണ്ടെന്ന് പറഞ്ഞു. ഫാഫിന്റെ പരിക്ക് ഡിക്കോക്കിനുള്ള മികച്ച അവസരമായി വേണം കണക്കാക്കുവാനെന്ന് ഗിബ്സണ്‍ അഭിപ്രായപ്പെട്ടു.
നിരന്തരമായി ക്യാപ്റ്റനെ സഹായിക്കുന്നൊരു താരമാണ് ക്വിന്റണ്‍. ഇന്ത്യയില്‍ പകരം ക്യാപ്റ്റനായി എത്തിയ എയ്ഡന്‍ മാര്‍ക്രം ഇപ്പോള്‍ മികച്ച ഫോമില്ലല്ല കളിക്കുന്നത്. മൂന്നാം ഏകദിനത്തില്‍ താരത്തിനു ഇലവനിലും സ്ഥാനം ലഭിച്ചിരുന്നില്ല. ഇതിനാലാണ് ക്വിന്റണ്‍ ഡിക്കോക്കിനു പുതിയ ദൗത്യം ഏല്പിക്കുവാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.
2012ല്‍ U-19 ടീമിനെ നയിച്ച ശേഷം ഡിക്കോക്കിന്റെ ആദ്യ നായക സ്ഥാനമാണ് ഇപ്പോള്‍ വരാനിരിക്കുന്നത്. ശ്രീലങ്കന്‍ ടൂറില്‍ മോശം ഫോമിലാണെന്നുള്ളതാണ് എയ്ഡന്‍ മാര്‍ക്രത്തിനു ക്യാപ്റ്റന്‍സി സ്ഥാനം നല്‍കാത്തതെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് അഭിപ്രായപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial