വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും ആധിപത്യം ഉറപ്പിക്കും

Sports Correspondent

ഐപിഎലിലെ തിരിച്ചുവരവ് ഗംഭീരമാക്കിയ ഡേവിഡ് വാര്‍ണര്‍ സമാനമായ രീതിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും തിളങ്ങുമെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. 8 അര്‍ദ്ധ ശതകങ്ങളും ഒരു ശതകവും നേടിയ വാര്‍ണര്‍ 12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സാണ് ഐപിഎലില്‍ നേടിയത്. വെള്ളിയാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയയുടെ പരിശീലന ക്യാമ്പിനു മുന്നോടിയായാണ് ആരോണ്‍ ഫിഞ്ച് വാര്‍ണറെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഐപിഎലിന്റെ തുടര്‍ച്ചയെന്നവണ്ണം വാര്‍ണര്‍ ഇനിയും റണ്‍സിനായി പരിശ്രമം തുടരുമെന്നാണ് താന്‍ കരുതുന്നത്, അന്താരാഷ്ട്ര ക്രിക്കറ്റിലും അതേ നിലയില്‍ താരം ബാറ്റിംഗ് തുടരുമെന്നാണ് ഫിഞ്ച് പ്രത്യാശ പ്രകടിപ്പിച്ചത്. 12 മാസത്തേക്ക് തന്റെ സ്വപ്നങ്ങളെ മാറ്റി വയ്ക്കേണ്ടി വരുന്ന ഒരു വ്യക്തിയ്ക്കുള്ളില്‍ ആ തീക്ഷണത എന്നുമുണ്ടാകും അത് റണ്‍സായി മാറുമെന്നാണ് തന്റെ വിശ്വാസമെന്നും ഫിഞ്ച് പറഞ്ഞു.